ചേട്ടന്‍ എം ജി രാധാകൃഷ്ണന്‍ മരിച്ചപ്പോള്‍ കാണാന്‍ വരാതിരുന്നത് അമേരിക്കയില്‍ നിന്നും വരാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും താന്‍ വരുന്നതിനു മുന്‍പ് ചേട്ടന്റെ ശരീരം മറവു ചെയ്യാന്‍ തീരുമാനിച്ചത് കുടുംബമാണെന്നും ശ്രീകുമാര്‍ പറഞ്ഞു. കൈരളിയിലെ പുതിയ പരിപാടി ജെ ബി ജംഗ്ഷനില്‍ ബ്രിട്ടാസിന് മറുപടി നല്‍കിക്കൊണ്ടാണ് ശ്രീകുമാര്‍ സംഭവം വിശദീകരിച്ചത്. തനിക്ക് പിതൃതുല്യനായ ചേട്ടനോട് ഒരു വഴക്കുമുണ്ടായിരുന്നില്ലന്നും ചേട്ടന്റെ കുടുംബത്തിനെതിരെ താന്‍ കൂടോത്രം ചെയ്‌തതായ വാര്‍ത്ത അസംബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചേട്ടനെ തനിക്കെതിരാക്കിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചേട്ടന്റെ മകളുടെ വിവാഹജീവിതം പ്രശ്നത്തിലാക്കാന്‍ എം ജി ശ്രീകുമാറും ഭാര്യയും കൂടോത്രം വച്ച മാല സമ്മാനിച്ചു എന്നായിരുന്നു അന്ന് പുറത്തു വന്നിരുന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തെ കുറിച്ച് എംജി പറയുന്നത് ഇങ്ങനെയാണ്
കാര്‍ത്തികയുടെ വിവാഹത്തലേന്ന് മദ്രാസ്സിലെ ഒരു പ്രശസ്തമായ സ്വര്‍ണ്ണക്കടയില്‍ നിന്നാണ് ഞാന്‍ മാല വാങ്ങിയത്. തമിഴ് രീതിയനുസരിച്ച്‌ബോക്‌സിനു ചുറ്റും മഞ്ഞള്‍ കൊണ്ട് വരച്ച് പൂക്കളും മറ്റുമിട്ടാണ് കടയില്‍ നിന്നും മാല കിട്ടിയത്. ഇത് വിവാഹത്തലേന്ന് ഞാനും ഭാര്യയും കാര്‍ത്തികയ്ക്ക് സമ്മനം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് കൂടോത്രമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. മാലയ്ക്ക താഴെുണ്ടായിരുന്ന ചെമ്പു തകിടില്‍ എം ജി ആര്‍ എന്നെഴുതി വച്ചത് കണ്ടാണ് കുടുംബം തെറ്റിദ്ധരിച്ചത്. യഥാര്‍ത്ഥത്തില്‍ അത് ചേട്ടന്റെ പേരല്ല മറിച്ച് മദ്രാസ്സ് ജി ആര്‍ തങ്കമാളിക എന്ന കടയുടെ മുദ്രയാണ്.
ശ്രീകുമാര്‍ അന്നത്തെ ആരോപണത്തെ തള്ളിക്കളഞ്ഞു കൊണ്ട് പറയുന്നു.
ഇത്തരം ചീപ് ആരോപണങ്ങള്‍ ചേട്ടന്റെ കുടുംബം വിശ്വസിച്ചതില്‍ ആണ് തനിക്ക് സങ്കടമെന്നും ഇത് കാരണം തന്നെ ദക്ഷിണ തരാനോ പിറ്റേന്ന് വിവാഹത്തിനു ക്ഷണിച്ചില്ലെന്നും താന്‍ സമ്മാനിച്ച മാല കുടുംബം ഉരുക്കി പല ഭാഗങ്ങളാക്കി വീടിന്റെ പല മൂലകളില്‍ കുഴിച്ചിട്ടത് തന്നെ വേദനിപ്പിച്ചെന്നും ശ്രീകുമാര്‍ പറഞ്ഞു.
താന്‍ കുടുംബവീട് വിട്ടു പോരാനുള്ള കാരണവും ശ്രീകുട്ടന്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

No comments:
Post a Comment