ആറോ ഏഴോ വയസ്സുള്ളപ്പോള്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിലെ ക്രിസരിയും (clitoris) യോനിദലങ്ങളും (labia minora) മുറിച്ചു നീക്കുന്ന ക്രിയയാണിത്. നാല് വിധത്തിലുള്ള ജനനേന്ദ്രിയചേദനമുണ്ടെന്നാണ് ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുള്ളത്. (ഒന്ന്) കൃസരി ഭാഗികമായി ചേദിക്കല്‍ (രണ്ട്) കൃസരി പൂര്‍ണമായും ചേദിക്കല്‍ (മൂന്നു) ക്രിസരിയും ആന്തരിക ദലങ്ങളും (labia minora) മുറിച്ചു മാറ്റല്‍ (നാല്) ആന്തരിക ദളങ്ങള്‍ മുറിച്ചു മാറ്റി ബാഹ്യ ദളങ്ങള്‍ (labia majora) തുന്നിചേര്‍ക്കല്‍. മൂത്ര വിസര്‍ജനത്തിനും ആര്‍ത്തവരക്ത ബഹിര്‍ഗമനത്തിനും വേണ്ടി ഒരു ചെറിയ ദ്വാരം മാത്രം നല്‍കുന്നു. ലോകമൊട്ടാകെയെടുത്താല്‍ 14 കോടി സ്ത്രീകള്‍ ഇപ്പോള്‍ ജനനേന്ദ്രിയചേദനത്തിന് വിധേയരായിട്ടുണ്ട് എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഓരോ വര്‍ഷവും 20 ലക്ഷം പേര്‍ ചേദനക്രിയ കാത്തു നില്‍ക്കുന്നുമുണ്ട്. ഇവരിലധികവും 28 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും, യമന്‍, കുര്‍ദിസ്ഥാന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്.
പെണ്‍കുട്ടികളെ ജനനേന്ദ്രിയചേദനത്തിന് വിധേയരാക്കുന്നത്. ഒരു മതാനുഷ്ടാനമെന്ന നിലക്കാണ് ഈ ക്രൂരമായ ആചാരം അനുഷ്ടിച്ചു വരുന്നത്. മതാചാരമാവുംപോള്‍ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക മാത്രമേ വിശ്വാസികള്‍ക്ക് വഴിയുള്ളൂ. ഇത്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കുക വഴി കൊച്ചുപെണ്‍കുട്ടികള്‍ എത്ര മാത്രം ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ക്കാണ് വിധേയരാവുന്നതെന്നത് ആചാര വക്താക്കള്‍ക്ക് ചിന്താവിഷയമല്ല. ചേലാകര്‍മ്മങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തില്‍ വേണ്ടത്ര സംതൃപ്തി കിട്ടുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

No comments:
Post a Comment