Sunday, 30 June 2013

മുഖ്യമന്ത്രി ഉരാകുരികില്‍: മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് 40 ലക്ഷം നല്‍കിയതെന്ന്


സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാകുന്നു. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് പണം വാങ്ങിയെങ്കിലും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഉറപ്പ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തന്നെ നേരിട്ട് നല്‍കിയിരുന്നതായാണ് പണം നഷ്‌ടമായ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിരിക്കുന്നത്. സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്ന സംഘത്തില്‍ കോടതിയില്‍ നല്‍കിയ പരാതിയിലും ഈ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന പരാമര്‍ശം ശ്രീധരന്‍ നായര്‍ ആവര്‍ത്തിക്കുന്നു.

മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല്‍ മാത്രമാണ് താന്‍ നാല്പത് ലക്ഷം രൂപ നല്‍കിയതെന്ന് എന്നാണ് പരാതിയില്‍ പറയുന്നത്. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടോയെന്നത് പരിശോധിക്കുമെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയാത്തിടത്തോളം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തെളിവെടുപ്പ് നടത്തില്ലെന്നും സൂചനയുണ്ട്. ഗൂഢാലോചനയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസല്ല എന്ന് കാണിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കിയിരുന്നത്‍. മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യാതെ മുന്നോട്ടുപോയാല്‍ കേസന്വേഷണം അപൂര്‍വമാകുമെന്ന് നിയമ വിദഗ്ധരും ചൂണ്ടികാണിക്കുന്നുണ്ട്.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...