Saturday, 28 September 2013

കേന്ദ്രമന്ത്രിയെ സ്വാധീനിക്കാന്‍ മലയാളി വിദ്യാര്‍ഥിനിയെ കാഴ്ചവച്ചു


നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന്റെ തട്ടിപ്പുകളുടെ കഥ ഞെട്ടിക്കുന്നത്. കള്ളക്കടത്ത് കൂടാതെ കൂട്ടിക്കൊടുപ്പ് വരെ ഫയാസിന് ഉണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി തന്റെ കോടികളുടെ നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തമിഴ്‌നാട്ടുകാരനായ എംപിക്കു കൊച്ചി സ്വദേശിനിയായ കോളെജ് വിദ്യാര്‍ഥിനിയെ ഫയാസ് കാഴ്ചവച്ചു. സന്തുഷ്ടനായ എംപി, കേന്ദ്ര സഹമന്ത്രിയുടെ സഹായത്തോടെ പ്രശ്‌നം പരിഹരിച്ചു കൊടുത്തു. എന്‍പിഎ അക്കൗണ്ടുകളിലായിരുന്നു പ്രശ്‌നം ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകളില്‍ കോടിക്കണക്കിനു രൂപയാണു നിക്ഷേപിച്ചിരുന്നത്. ഈ പെണ്‍കുട്ടിയെ ഉപയോഗിച്ചു മറ്റു പല ആവശ്യങ്ങളും ഫയാസ് നിറവേറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ക്കും ഈ പെണ്‍കുട്ടിയാണു ചുക്കാന്‍ പിടിച്ചിരുന്നത്. പല നേതാക്കളെയും വശീകരിക്കാനും ഈ കോളെജ് സുന്ദരി ഫയാസിന്റെ തുറപ്പുചീട്ടായി പ്രവര്‍ത്തിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഈ പെണ്‍കുട്ടിയെയും ചോദ്യം ചെയ്‌തേക്കുമെന്നു റിപ്പോര്‍ട്ട്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...