Monday, 8 July 2013
സരിതയും ബിജുവും 10 കോടി തട്ടാന്‍ മുടക്കിയത് വെറും മൂന്ന് ലക്ഷം
സോളാര്‍ കമ്പനിയുടെ പേരില്‍ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേര്‍ന്ന് 10 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുക്കാന്‍ ചെലവഴിച്ചത് വെറും മൂന്നുലക്ഷം.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തില്‍ ‘ടീം സോളാര്‍ റിന്യൂവബ്ള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ സരിതയും ബിജുവും മൂന്നു ലക്ഷം മാത്രമാണ് മൂലധനമായി നിക്ഷേപിച്ചതെന്ന് മന്ത്രാലയത്തിന്‍െറ രേഖകള്‍ വ്യക്തമാക്കുന്നു. 10 ലക്ഷം രൂപയുടെ ഓഹരി മൂലധനം സ്വരൂപിക്കാനാണ് മന്ത്രാലത്തില്‍ നിന്ന് ഇരുവരും അനുമതി വാങ്ങിയതെങ്കിലും മൂന്നുലക്ഷം മാത്രം മുടക്കി രജിസ്ട്രേഷന്‍ തട്ടിക്കൂട്ടുകയായിരുന്നു.
ടീം സോളാര്‍ റിന്യൂവബ്ള്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡോര്‍ നമ്പര്‍ 43/657 , സെമിത്തേരി ജങ്ഷന്‍, ചിറ്റൂര്‍ റോഡ്, കൊച്ചി വിലാസത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2011 മാര്‍ച്ച് ഒന്നിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇരുവരും വിലാസമായി ബിജു രാധാകൃഷ്ണന്‍, രാജന്‍വില്ല, കുളക്കട പി.ഒ, കൊട്ടാരക്കര, കൊല്ലം എന്നും സരിത സോമരാജന്‍ നായര്‍, വട്ടപ്പാറ പടിഞ്ഞാറേതില്‍, ചെങ്ങന്നൂര്‍, ആലപ്പുഴ എന്നുമാണ് കമ്പനി കാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. മന്ത്രാലയത്തിന് കൊടുത്തിരിക്കുന്ന കമ്പനിയുടെ ഇ-മെയില്‍ വിലാസം ‘വെസ്റ്റ്വിന്‍ഡ് കോര്‍പറേറ്റ്സ് @ ജി -മെയില്‍ ഡോട്ട് കോം’ എന്നാണ്.
കമ്പനി നിയമപ്രകാരം സമര്‍പ്പിക്കേണ്ട വിശദമായ ധാരണാപത്രം ഉള്‍പ്പെടെ തയാറാക്കി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടീം സോളാറിന് വിദഗ്ധ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയെ തുടര്‍ന്ന് കോടതി കമ്പനിക്കെതിരെ കണ്ടുകെട്ടല്‍ നടപടി സ്വീകരിച്ചാല്‍ മൂലധന നിക്ഷേപമായ മൂന്ന് ലക്ഷം രൂപ സരിതക്കും ബിജുവിനും പങ്കിട്ടെടുക്കേണ്ടി വരും.
സോളാര്‍ തട്ടിപ്പിന്‍െറ മറവില്‍ 10 കോടിയോളം രൂപ സരിതയും ബിജുവും തട്ടിയെടുത്തുവെന്നാണ് കണക്കുകളെങ്കിലും യഥാര്‍ഥ തുക ഇതിലും കൂടുതല്‍ വരുമെന്നാണ് കണക്കാക്കുന്നത്. സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് വലയില്‍ വീഴ്ത്തിയ പലരില്‍ നിന്നും കള്ളപ്പണമായിരുന്നു സംഘം തട്ടിയെടുത്തതെന്നാണ് സൂചന. പണം നഷ്ടപ്പെട്ട മറ്റു ചിലര്‍ സരിതയുമായുള്ള പരിചയം പുറത്തുവരുമെന്ന് ഭയന്നാണ് പരാതി സമര്‍പ്പിക്കാതെ മടിച്ചുനില്‍ക്കുന്നതെന്നും അറിയുന്നു.
Subscribe to:
Post Comments (Atom)
Featured post
ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം
പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...

No comments:
Post a Comment