Monday, 8 July 2013

മഹാബോധി സ്ഫോടനം ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന്


ബീഹാര്‍ ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ സ്ഫോടന പരമ്പര ബി.ജെ.പിയുടെ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്.

കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങളെയും പ്രസ്താവനകളെയും അനാവരണം ചെയ്യുമ്പോള്‍, സ്ഫോടനവും ബി.ജെ.പിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദിഗ്വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. ‘അമിത് ഷാ അയോധ്യയില്‍ രാമക്ഷേത്രം വാഗ്ദാനം ചെയ്യുന്നു. തൊട്ടുപിന്നില്‍ നരേന്ദ്ര മോഡി ബീഹാറില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നിതീഷ് കുമാറിനെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അടുത്ത ദിവസം വലിയ സ്ഫോടന പരമ്പര അരങ്ങേറുന്നു. ഇവയെല്ലാം തമ്മില്‍ ബന്ധമില്ളേ? ഏതായാലും എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കട്ടെ’ -ദിഗ്വിജയ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. സംഭവത്തെ രാഷ്ട്രീയവല്‍കരിക്കുന്ന ബി.ജെ.പിയുടെ നിലപാടിനെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

അതിനിടെ, സ്ഫോടനങ്ങളെ പ്രതിരോധിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബീഹാറിലെ മഗധയില്‍ ബി.ജെ.പിയും ആര്‍.ജെ.ഡിയും ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്‍്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് ഗൗനിച്ചില്ളെന്നാണ്് ബി.ജെ.പിയുടെ പ്രധാന ആരോപണം.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...