Monday, 8 July 2013
ഗണേശിന്റെ സരിത വിളികളുടെ എണ്ണം 100
മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി ഗണേശ് കുമാറിന്റെ സരിതാവിളികളുടെ പട്ടിക പുറത്തായി. സര്‍ക്കാരിലെ തന്നെ ഉന്നത കേന്ദ്രങ്ങളാണ് ഗണേശിന്റെ വിളിപ്പട്ടിക പുറത്തുവിട്ടത്. ഇതിന്‍പ്രകാരം ഗണേശ് തന്റെ രണ്ടു ഫോണുകളില്‍ നിന്നായി നേരിട്ട് 100 തവണയാണ് സരിതയെ വിളിച്ചിരിക്കുന്നത്.
കൂടാതെ, മന്ത്രിയായിരുന്ന കാലത്ത് ഗണേശും ഗണ്‍മാന്‍മാരും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഡ്രൈവര്‍ തുടങ്ങിയവരും ചേര്‍ന്ന് സരിതയുമായി ഫോണില്‍ സംസാരിച്ചരിക്കുന്നത് 618 തവണയാണ്.
ആറുമാസം കൊണ്ടാണ് ഇത്രയും വിളികള്‍ വന്നിരിക്കുന്നത്. ഗണേശ് കുമാറിന്റെ ഒരു ഫോണില്‍ നിന്ന് സരിതയുമായി 61 തവണ സംസാരിച്ചു. ഗണേശിന്റെ തന്നെ മറ്റൊരു ഫോണില്‍ നിന്ന് 39 തവണയും ബന്ധപ്പെട്ടു.
ഗണേശിന്റെ ഗണ്‍മാന്‍മാരായിരുന്ന ഷാനവാസിന്റെ ഫോണില്‍ നിന്ന് 94 തവണയും മറ്റൊരു ഗണ്‍മാന്‍ റോബര്‍ട്ടിന്റെ ഫോണില്‍ നിന്ന് ആറു മാസത്തിനുള്ളില്‍ 280 തവണയും സരിതയുമായി സംസാരിച്ചു.
മന്ത്രിയായിരുന്ന ഗണേശിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പ്രദീപിന്റെ ഫോണില്‍ നിന്ന് 36 തവണയും മറ്റൊരു അസി. പ്രൈവറ്റ് സെക്രട്ടറി ശരത്തിന്റെ ഫോണില്‍ നിന്ന് 83 തവണയും ഡ്രൈവര്‍ ഉണ്ണിയുടെ ഫോണില്‍ നിന്ന് 25 തവണയും സരിതയുമായി സംസാരിച്ചു. മൊത്തം ആറു മാസം കൊണ്ട് 618 ഫോണ്‍വിളികളാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശരത്ത് പേര് ലിസ്റ്റില്‍ കണ്ടതിനെത്തുടര്‍ന്ന് ഇത് കേന്ദ്ര മന്ത്രി കെ. സി വേണുഗോപാലിന്റെ പി. എ ശരത്താണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതേസമയം, തന്റെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗണേശ് തയ്യാറായിട്ടില്ല. മന്ത്രിയെ പലരും വിളിക്കും. അതിനെല്ലാം മറുപടി പറയാന്‍ നടക്കാനാവില്ലെന്നാണ് ഗണേശിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഒരാള്‍ പ്രതികരിച്ചത്.
Subscribe to:
Post Comments (Atom)
Featured post
ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം
പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...

No comments:
Post a Comment