ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
എല്‍.ഡി.എഫ് തിങ്കളാഴ്ച്ച ആരംഭിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നയിച്ച 13 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അതെ നാണയത്തില്‍ ഉള്ള മറുപടി പുറത്തു വന്നു. ഉമ്മന്‍ചാണ്ടിയുടെ ചോദ്യവും അതിനു വി എസ് നല്കിയ മറുപടിയും താഴെ കൊടുക്കുന്നു.
1. ഉമ്മന്‍ചാണ്ടി : പിടിച്ചെടുക്കല്‍ സമരത്തിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്യുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാരിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം?
വി എസ് അച്ചുതാനന്ദന് : സര്‍ക്കാരിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണിത്. സര്‍ക്കാരിനെ അട്ടിമറിക്കല്‍ ഞങ്ങളുടെ പരിപാടിയല്ല. നിങ്ങളുടെ ഘടകകക്ഷികള്‍ പാളയത്തിനകത്ത് ആരംഭിച്ചിട്ടുള്ള ആ പരിപാടി വരും ദിനങ്ങളില്‍ എന്തായിത്തീരും എന്ന് പ്രവചിക്കാന്‍ ഈ ഘട്ടത്തില്‍ ഞങ്ങള്‍ മുതിരുന്നില്ല. എന്നാല്‍ ഒരു വന്‍ തട്ടിപ്പിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നു പറയുന്നത് എങ്ങനെയാണ് അന്യായമാവുന്നത്?
2. ഉമ്മന്‍ചാണ്ടി : സെക്രട്ടേറിയറ്റ് യുഡിഎഫിന്റെയോ, എല്‍ഡിഎഫിന്റെയോ അല്ല. അതു ജനങ്ങളുടേതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും 32 വകുപ്പുകളുടെ സെക്രട്ടറിമാരും അയ്യായിരം ജീവനക്കാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിനു സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്?
വി എസ് അച്ചുതാനന്ദന് : സെക്രട്ടേറിയറ്റ് യുഡിഎഫിന്റെയോ, എല്‍ഡിഎഫിന്റെയോ അല്ല. അതു ജനങ്ങളുടേതാണ്. അതേ സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങള്‍ സരിതമാരും ബിജു രാധാകൃഷ്ണന്മാരും ചേര്‍ന്ന് തട്ടിപ്പിന്റെ കേന്ദ്രമാക്കി മാറ്റിയപ്പോള്‍ ഇക്കാര്യം എന്തേ മുഖ്യമന്ത്രിക്ക് തോന്നിയില്ല? സരിതയെ അറിയില്ല, ബിജുരാധാകൃഷ്ണനെ അറിയില്ല, ഞാന്‍ കത്ത് കൊടുത്തിട്ടില്ല എന്നെല്ലാം ആരോപണവിധേയനായ മുഖ്യമന്ത്രിതന്നെ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ അത് തെളിയിക്കാന്‍ എന്തെങ്കിലും അന്വേഷണം നടത്തുകയുണ്ടായോ? എല്ലാം കഴിഞ്ഞ്, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം, ഓണത്തിനു സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഇപ്പോള്‍ വിലപിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ?
3. ഉമ്മന്‍ചാണ്ടി : കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ഡല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശന്ങ്ങളെയും ജനകീയ ആവശ്യങ്ങളേയും തൃണവത്ക്കരിക്കുന്ന സമീപനമല്ലേ?
വി എസ് അച്ചുതാനന്ദന് : ഒരു വന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയാല്‍ കേരളത്തിലെ പ്രതിപക്ഷംപോലും അപഹാസ്യമാവും എന്ന തിരിച്ചറിവാണ് സര്‍വ്വകക്ഷി സംഘത്തില്‍നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചത്. കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സോളാര്‍ തട്ടിപ്പ് മൂടിവെക്കാനായിരുന്നല്ലോ നിങ്ങള്‍ കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത്. ജനകീയപ്രശന്ങ്ങളെയും ജനകീയ ആവശ്യങ്ങളേയും തൃണവല്‍ഗണിക്കുന്ന സമീപനമല്ലേ നിങ്ങള്‍ പിന്തുടരുന്നത്?
4. ഉമ്മന്‍ചാണ്ടി : കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അനശ്ചിതകാലത്തേക്ക് നിര്‍ബന്ധിതമായി അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ലേ?
വി എസ് അച്ചുതാനന്ദന് : കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായല്ല സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നത്. ആന്റണിയും കരുണാകനുമെല്ലാം മുഖ്യമന്ത്രിമാരായിരുന്ന കാലത്തും ഇത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രിമാര്‍ക്ക് ജനങ്ങളെ ഇത്രയും പേടിയില്ലാത്തതു കാരണം പട്ടാളത്തെ ഇറക്കിയില്ല എന്നേയുള്ളു. എനിക്കെതിരെയുള്ള ആരോപണം ഞാന്‍തന്നെ അന്വേഷിക്കും എന്ന് പ്രഖ്യാപിക്കുന്നതാണ് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളി.
5. ഉമ്മന്‍ചാണ്ടി : ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്ഷന് സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ലേ, സര്‍ക്കാരിനെ ലക്ഷം പേരെ വച്ച്വളഞ്ഞുവീഴ്ത്താന് ശ്രമിക്കുന്നത്? തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകില്ലേ?
വി എസ് അച്ചുതാനന്ദന് : ഇടതുപക്ഷത്തിന്റെ സമരങ്ങളെല്ലാം പരാജയപ്പെട്ടു എന്ന കണ്ടുപിടുത്തം നടത്തിയ മുഖ്യമന്ത്രി എന്തിനാണ് ഈ സമരത്തിനെതിരെ യുദ്ധസമാനമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്? ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്ഷന് സമരം തുടങ്ങിയവയൊന്നും പരാജയപ്പെട്ട സമരങ്ങളല്ല. മുഖ്യമന്ത്രിക്കത് മനസ്സിലാവില്ല. തെരഞ്ഞെടുപ്പില്‍ ലഭിച്ച നേരിയ ഭൂരിപക്ഷത്തില്‍ വിള്ളല്‍ വീഴുന്നതും ഉമ്മന്‍ചാണ്ടി കാണുന്നുണ്ടാവില്ല. ജനാധിപത്യവും ഭരണഘടനയുമെല്ലാം അപ്രസക്തമാക്കിക്കൊണ്ടല്ലേ നിങ്ങള്‍ സോളാര്‍ കേസ് അട്ടിമറിക്കുന്നത്?
6. ഉമ്മന്‍ചാണ്ടി : ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ലേ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്? തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ തീവ്രവാദികളും വിഘടനവാദികളും സ്വീകരിക്കുന്ന അനിശ്ചിതകാലസ്തംഭന സമരമുറകള്‍ ജനാധിപത്യവ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാനാകും?
വി എസ് അച്ചുതാനന്ദന് : ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നതുപോലുള്ള സമരമുറ പ്രയോഗിച്ചാല്‍ മാത്രമേ താന്‍ മാറിനില്‍ക്കൂ എന്നാണ് മുഖ്യമന്ത്രി പറയാതെ പറയുന്നത്. ഞങ്ങളുടെ സമരം ആ രീതിയിലല്ല. ഉത്തര്‍പ്രദേശിലെ ജാട്ട് കര്ഷകന് മഹേന്ദ്രസിങ്ങ് ടികായത്ത് 1988ല്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനത്തേക്ക് അഞ്ച് ലക്ഷം ഗ്രാമീണ കര്‍ഷകരെയും നയിച്ച് സമരം നടത്തിയ ആ ദിനങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? കരിമ്പിന് ന്യായവില ആവശ്യപ്പെട്ട് അന്ന് രാജീവ്ഗാന്ധിയുടെ മൂക്കിനു കീഴെ ആ പാവം കര്‍ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി വളഞ്ഞു. അന്നും ഭരണകൂടം പട്ടാളത്തെ നിയോഗിച്ചു. സമരക്കാര്‍ക്ക് ഹോട്ടലുകള്‍ നിഷേധിക്കപ്പെട്ടു. പൊതു കക്കൂസുകള്‍ അടച്ചുപൂട്ടി. സമരം പൊളിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. ഒടുവില്‍ എന്താണ് സംഭവിച്ചത് എന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്ന്. കരിമ്പിന് ന്യായവില ഉള്‍പ്പെടെ സമരക്കാരുന്നയിച്ച 35 ആവശ്യങ്ങളും രാജീവ്ഗാന്ധിക്ക് അംഗീകരിക്കേണ്ടിവന്നു. ജനകീയ സമരങ്ങളെ പട്ടാളത്തിന്റെ ഗ്രനേഡുകൊണ്ട് നേരിടാമെന്നാണ് മുഖ്യമന്ത്രി കണക്കുകൂട്ടുന്നതെങ്കില്‍ നിങ്ങള്‍ സ്വപ്നലോകത്തിലാണെന്നേ കേരളത്തിലെ ജനങ്ങള്‍ പറയൂ.
7. ഉമ്മന്‍ചാണ്ടി : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ? ഒരു രൂപപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് ലാവ്ലിന് കേസില്‍ 374 കോടി രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വരുത്തിയെന്നു സിബിഐ കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമാണ്?
വി എസ് അച്ചുതാനന്ദന് : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഇതേ ചോദ്യംതന്നെ സരിതക്കും ചോദിക്കാവുന്നതാണല്ലോ. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത്. തെളിയിച്ചതിനു ശേഷം അറസ്റ്റും ചോദ്യം ചെയ്യലും എന്നതാണ് രീതിയെങ്കില്‍ പിന്നെന്തിനാണ് അന്വേഷണം? എന്റെപക്കല്‍ തെളിവുണ്ട് എന്ന് ഏഴ് സന്ദര്‍ഭങ്ങളിലെങ്കിലും ചീഫ് വിപ്പ് പരസ്യമായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയും പോലീസും അറിഞ്ഞിട്ടില്ല.
കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞിട്ടുണ്ട്. രണ്ടാംപ്രതി സരിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നതാണ്. ഒന്നാംപ്രതിയുമായി അടച്ചിട്ട മുറിയില്‍ വെച്ച് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിതന്നെ സമ്മതിച്ചതാണ്. ഒരേ ദിവസം കേരള ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകള്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതാണ്. ഇതുപോലെ നിരവധി തെളിവുകള്‍ മാധ്യമങ്ങളിലൂടെയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളിലൂടെയും പുറത്തുവന്നിട്ടും ഒരു തെളിവെങ്കിലുമുണ്ടോ എന്ന് ചോദിച്ചുകൊണ്ടിരിക്കാന്‍ അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. മുഖ്യമന്ത്രീ, ഇത് വെള്ളരിക്കാ പട്ടണമല്ല. കേരളമാണ്.
8. ഉമ്മന്‍ചാണ്ടി : 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല് യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരയ്ക്കുന്നതല്ലേ?
വി എസ് അച്ചുതാനന്ദന് : 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നു പറയുന്ന മുഖ്യമന്ത്രി ആ കേസിലെ പ്രതികളുമായി എന്തിന് ഗൂഢാലോചന നടത്തി എന്നുകൂടി വ്യക്തമാക്കണം. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ജയിലിലടക്കപ്പെട്ട സരിതക്ക് കിട്ടിയ പരിഗണനയും ഇപ്പോള്‍ കിട്ടുന്ന പരിഗണനയും ഒന്നാണോ? എന്നാല്‍, സോളാര്‍ സംഭവം പുറത്തുവന്ന ഉടനെ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത് എന്താണ്? മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ തെളിവുകള്‍ നശിപ്പിച്ച് അന്വേഷണ പ്രഹസനം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരയ്ക്കുന്നതുതന്നെയാണ്.
9. ഉമ്മന്‍ചാണ്ടി : ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള പോലീസ് ഗ്രൗണ്ടിലാണ്. ആയിരക്കണക്കിനു പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വര്‍ണശബളമായ പരിപാടി. സെക്രട്ടേറിയറ്റും പരിസരവും പിടിച്ചെടുക്കല്‍ സമരംമൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ശോഭകെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
വി എസ് അച്ചുതാനന്ദന് : ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വര്‍ണശബളമായ പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള പോലീസ് ഗ്രൗണ്ടിലാണ്. സെക്രട്ടേറിയറ്റും അകത്തളങ്ങളും തട്ടിപ്പിന്റെ കേന്ദ്രമാക്കി മാറ്റിയ മുഖ്യമന്ത്രിയാണ് അതിനകത്തിരിക്കുന്നത് എന്ന വസ്തുത ജനം തിരിച്ചറിയുന്നത് നമ്മുടെ നാടിന് നാണക്കേടുതന്നെയാണ്. ആ നാണക്കേട് മാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
10. ഉമ്മന്‍ചാണ്ടി : ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്നു വ്യക്തമായ സൂചന ലഭിച്ചതിന്റെ പശ്ചാത്തലില്‍ മാത്രമല്ലേ പ്രാകൃതമായ ഈ സമരം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ അരങ്ങേറുന്നത്?
വി എസ് അച്ചുതാനന്ദന് : ബംഗാളിലെ രാഷ്ട്രീയപ്രശ്നം പരിഹരിക്കാന്‍ കേരളത്തില്‍ സമരം നടത്തേണ്ട ആവശ്യം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കില്ല. ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തകര്‍ന്നടിയുമെന്നു വ്യക്തമായ സൂചന പ്രഖ്യാപിച്ചത് മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ്സും മറ്റ് യു.ഡി.എഫ്. ഘടകകക്ഷികളുമാണ്. ഈ പ്രസ്താവനകളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനല്ലേ ഈ സമരത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കാനും പട്ടാളത്തെ ഇറക്കാനുമെല്ലാം മുതിരുന്നത്?
11. ഉമ്മന്‍ചാണ്ടി : പത്തുകോടി രൂപ തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ ഇടുതുപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത് അനിശ്ചിതകാലത്തേക്ക് രാപ്പകല്‍ സമരം നടത്താന്‍ വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി രുപ ചെലവുവേണ്ടിവരുമെന്നു സിപിഎം വെളിപ്പെടുത്തുമോ? ഇതും ജനങ്ങളുടെ പണംതന്നെയല്ലേ?
വി എസ് അച്ചുതാനന്ദന് : സോളാര്‍ സംഭവത്തില്‍ പത്തുകോടി രൂപയാണ് തട്ടിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. പക്ഷെ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലാത്തതിനാല് അത് പ്രശ്നമാക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ പതിനായിരത്തില്‍ പരം കോടി രൂപയുടെ തട്ടിപ്പാണ് ആസൂത്രണം ചെയ്യപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പുറത്തുവിട്ട വിവരം. അതിന് കൂട്ടുനിന്നവരെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണ നല്കുന്നു. അതിനായി പണം ചെലവാക്കാന്‍ തയ്യാറാവുന്നു. അതിന്റെ പിന്നിലെ വികാരം നിങ്ങള്‍ക്ക് മനസ്സിലാവില്ല. എന്നാല്‍ ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ജനങ്ങളുടെ പണം വിനിയോഗിക്കുന്നത് അധികാരപ്രമത്തതയല്ലേ?
12. ഉമ്മന്‍ചാണ്ടി : ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നു വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?
വി എസ് അച്ചുതാനന്ദന് : ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നു വ്യക്തമായി എന്നും മുഖ്യമന്ത്രിതന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയോ? ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഈ മറുപടിയില്‍ ഇനിയും ലിസ്റ്റ് ചെയ്യേണ്ടതുണ്ടോ?
13. ഉമ്മന്‍ചാണ്ടി : ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്ത്തിപ്പിക്കുകയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അതു വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്കു പോയി ജനജീവിതത്തെ ദുസഹമാക്കിയിട്ടും ഇടപെട്ടില്ലെങ്കില്‍ അത് വലിയ വീഴ്ചയായി ജനം കാണില്ലേ?
വി എസ് അച്ചുതാനന്ദന് : നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതിനാണ് കേരളത്തിലെ പോലീസ് സേന. അല്ലാതെ ചീഫ് വിപ്പ് പത്രസമ്മേളനം നടത്തി പറഞ്ഞതുപോലെ ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുന്നതുപോലെ പട്ടാളത്തെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ തല്ലക്കെടുത്താമെന്ന് കരുതുന്നത് വ്യാമോഹമല്ലേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും പട്ടാളം ഇടപെട്ടാല്‍ അതു വീഴ്ചയായി ജനം കാണും. മുഖ്യമന്ത്രി പറയുന്ന ജനം ഏതാണ്? ലീഗും കേരളാ കോണ്‍ഗ്രസ്സും യു.ഡി.എഫ്. ഘടകകക്ഷികളും കോണ്‍ഗ്രസ്സിലെതന്നെ ഒരു വിഭാഗവും മുഖ്യമന്ത്രി പറയുന്ന ജനങ്ങളില്‍ പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും

No comments:
Post a Comment