Monday, 29 July 2013

വെള്ളാപ്പള്ളി പറഞ നുണ കഥ


സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെ രഹസ്യമൊഴിയില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ പേരുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന തരത്തില്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംസാരിച്ചതായി സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍.

സരിതയുടെ മൊഴിയെപ്പറ്റി ആവര്‍ത്തിച്ച് ചോദിച്ച വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന്റെ പേര് ചേര്‍ക്കണമെന്നുമുള്ള രീതിയിലാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ അതെപ്പറ്റി താന്‍ ഒന്നും പറയില്ലെന്ന് വെള്ളാപ്പള്ളിയോട് പറഞ്ഞതായും ഫെനി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താലേഖകരെ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച താന്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ ആയിരുന്ന വേളയില്‍ വെള്ളാപ്പള്ളി വിളിച്ചു. കോടതിയിലായതിനാല്‍ താന്‍ ഫോണ്‍ എടുത്തില്ല. പിന്നീട് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസില്‍നിന്ന് തന്നെ വിളിച്ച് ജനറല്‍ സെക്രട്ടറി വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വെള്ളാപ്പള്ളിയെ വിളിച്ചത്.

അവര്‍ തന്ന നമ്പറില്‍ വെള്ളാപ്പള്ളിയെ വിളിച്ചപ്പോള്‍ അദ്ദേഹം സരിതയുടെ മൊഴിയില്‍ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചെന്നും വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്നപ്പോള്‍ കെ.സി വേണുഗോപാലിന്റെ പേരുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചതായും, മന്ത്രി അടൂര്‍ പ്രകാശിന്റെ പേര് ഉണ്ടെങ്കില്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ഫെന്നി പറഞ്ഞു.

വെള്ളാപ്പള്ളി എന്തിനാണ് പ്രശ്‌നത്തില്‍ ഇടപെടുന്നതെന്ന് തനിക്കറിയില്ലെന്നും സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാള്‍ ഇത്തരം പച്ചക്കള്ളം പറയരുതായിരുന്നുവെന്നും ഫെന്നി അഭിപ്രായപ്പെട്ടു.

സരിത നല്‍കിയ മൊഴിയില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ പല മന്ത്രിമാരുടെ പേരുകളും ഉണ്ടായിരുന്നതായി അഡ്വ. ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞതായി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.





Vellapalli, making cash, technology news , cash collected from bank, how to make cash, kerala science school, educational news, kerala engineering news

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...